കൊച്ചി : കൊള്ളകൾ പലവിധമുണ്ട്. പക്ഷെ സർക്കാർ ഒത്താശയോടെ ഒടുക്കത്തെ കൊള്ള നടത്തുന്ന ഇടപാടാണ് ടോൾ കൊള്ള. വെറും 323 കോടി മുടക്കിയിട്ട് 1700 കോടി രൂപ ജനത്തെ പിഴിഞ്ഞുണ്ടാക്കിയിട്ടും ഒടുക്കത്തെ ആർത്തി തീരാതെ ടോൾ കൊള്ള തുടർന്ന പാലിയേക്കര ടോൾ 4 ആഴ്ചത്തേയ്ക്ക് ഹൈക്കോടതി തടഞ്ഞു. ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ വീഴ്‌ച വരുത്തിയതോടെ പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിക്കുന്നത് നാലാഴ്‌ചത്തേക്കു തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടത്. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് ദേശീയപാത അതോറിറ്റി വീഴ്ച്‌ച വരുത്തിയെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മുൻപ് കേസ് പരിഗണിച്ചപ്പോൾ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അതോറിറ്റി വീണ്ടും മൂന്നാഴ്ച്‌ച സമയം ചോദിച്ചിരുന്നു. ഇതോടെ ഹർജിയിൽ ഇടക്കാല വിധി പറയുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ജസ്‌റ്റിസുമാരായ എ.മുഹമ്മദ് മുഷ്‌താഖ്, ഹരിശങ്കർ വി.മേനോൻ എന്നിവരുടെ ബെഞ്ചാണ് നാലാഴ്ചത്തേക്ക് ടോൾ പിരിക്കുന്നത് തടഞ്ഞിരിക്കുന്നത്.
ഒരാഴ്ചയ്ക്കുള്ളിൽ ഗതാഗത കുരുക്കിന് പരിഹാരം ഉണ്ടായില്ലെങ്കിൽ പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തലാക്കുമെന്ന് കഴിഞ്ഞ മാസം ആദ്യം കേസ് പരിഗണിച്ചപ്പോൾ തന്നെ കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ ദേശീയപാത അതോറിറ്റി അറിയിച്ചത് മൂന്നു മാസത്തെ സമയം കൂടി ആവശ്യമായി വരും എന്നാണ്. എന്നാൽ തകർന്ന പാതയിലെ ടോൾ പിരിവും പ്രശ്നമാണെന്നും പൗരന്മാരാണ് ഇതിന്റെ ബാധ്യതയേൽക്കേണ്ടി വരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് ഇന്നത്തെ ഇടക്കാല ഉത്തരവ്.
സർവീസ് റോഡ് സൗകര്യം നൽകിയിട്ടുണ്ട് എങ്കിലും അതും തകർന്നുവെന്നും ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നു. തുടർന്നാണ് വിഷയത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കിയതും ടോൾ പിരിക്കുന്നത് നാലാഴ്ചത്തേക്ക് തടഞ്ഞിട്ടുള്ളതും. ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ സമയം നീട്ടിവാങ്ങുന്നതു സംബന്ധിച്ച് നേരത്തെയും ദേശീയപാത അതോറിറ്റി ഹൈക്കോടതിയുടെ വിമർശനമേറ്റുവാങ്ങിയിരുന്നു. പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് കോടങ്കണ്ടത്ത് നൽകിയ ഹർജിയാണ് കോൺഗ്രസ് നേതാവ് ഷാജി കോടതി മുൻപാകെയുള്ളത്.
ഈ കൊള്ള തുടങ്ങിയിട്ട് 13 വർഷമായി. വ്യവസ്ഥ പ്രകാരമുള്ള പണികൾ തീർക്കാതെയാണ് ടോൾ പിരിവ് തുടങ്ങിയത്. അതു പിന്നെ നിർമാണ ചിലവ് ലഭിക്കുന്ന കാര്യമായതിനാൽ ജനം സഹിച്ചു. എന്നാൽ പദ്ധതി പ്രകാരമുള്ള പണികൾ ബാക്കിയായി കിടക്കുമ്പോൾ 13 വർഷം അതേ കൊള്ള നടത്തിയിട്ടും മൊണ്ണ സർക്കാർ ഒരു നടപടിയുമെടുക്കാതെ ടോൾ കൊള്ളയ്ക്ക് ഓശാന പാടി കൊണ്ടിരുന്നു. ഇനിയും പണികൾ ബാക്കിയാണ്.കരാർ ലംഘനത്തിന്റെ പേരിൽ കമ്പനിയെ പുറത്താക്കാൻ ദേശീയ ഹൈവേ അതോറിറ്റി നോട്ടീസ് നൽകുകയും 2243.53 കോടി രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആർബിട്രേഷണൽ ട്രിബ്യൂണലിൽ നിലവിലുള്ള കേസിൽനിന്ന് സംസ്ഥാന സർക്കാർ ഒരു സുപ്രഭാതത്തിൽ ഒഴിവായി. ഇതോടെ കമ്പനിയെ പുറത്താക്കാൻ ലഭിച്ച അവസരം നഷ്ടപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിലവിലുള്ള കേസിലും സർക്കാർ മൗനം പാലിക്കുകയാണ്.
4-week stay for Paliyekkara toll theft.